Tuesday, February 10, 2009

ഒളിച്ചുകളിക്കാന്‍ ഇടമില്ലാതെ ഒരു ബാല്യം...

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒളിച്ചു കളിയ്ക്കാന്‍ ഇടമില്ലായിരുന്നു വീട്ടില്‍....അവിടെ ഒളിച്ചു കളിച്ചിരുന്നത് സഖാക്കളായിരുന്നു.... സ.നായനാര്‍, സ.ബാലാനന്ദന്‍, സ.പുത്തലത്ത്‌.....

വൈകുന്നേരങ്ങളില്‍ താരാട്ടായത് സൈക്ലൊസ്ടൈല് മഷിന്റെ നിര്‍ത്താത്ത ശബ്ദവും.... ആര്‍ക്കും മനസിലാകാത്ത കുറെ നോടിസുകള്‍ കുറെ പേര്‍ ചേര്‍ന്ന്‍ എല്ലാ രാത്രികളിലും അടിക്കുമായിരുന്നു...

അന്നൊക്കെ ഉറങ്ങാതെ കിടക്കുമ്പോള്‍ ഒരു നല്ല കാലം വരുമെന്നും എന്റെ നാടു സ്വര്‍ഗത്തോളം വലുതാകുമെന്നും ഉറപ്പായിരുന്നു...

കാലം പോയപ്പോള്‍ കരിംകാലികള്‍ സഖാക്കളാകുന്നതും സഖാക്കള്‍ കരിംകാലികള്‍ ആകുന്നതും കണ്ടു സങ്കടപ്പെട്ടു...

എന്റെ നാട്ടിലെ ചെറുപ്പക്കാരെ മുഴുവന്‍ നിഷേധികളാക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്കു പറഞ്ഞാല്‍ തീരില്ലല്ലോ...

ഒരു വട്ടം പോലും താടി വടിച്ച്‌ സ്വന്തം മുഖത്തിന്‌ വരുന്ന മാറ്റം കാണാന്‍ ധൈര്യമില്ലാത്തവര്‍ എങ്ങനെ എന്റെ നാട് മാറ്റിയെടുക്കും? എന്നിട്ടും അവര്‍ മാറ്റങ്ങളെ കുറിച്ചു പ്രസങ്ങിക്കും!

ഇന്നിവിടെ നിര്‍ത്തട്ടെ...

No comments:

Post a Comment